ജനകീയ പ്രതിരോധം

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ കണ്‍വെന്‍ഷന്‍ 2018 ആഗസ്റ്റ് 12, രാവിലെ 10.00 മുതല്‍ വൈകീട്ട് 5.00 വരെ കോസ്റ്റ്‌ഫോര്‍ഡ്, അയ്യന്തോള്‍, തൃശൂര്‍

Saturday, 4 August 2018

നെൽവയലുകൾ , നെല്ലുവിളയുന്ന വയലുകളായിത്തന്നെ കാത്തു വെക്കാൻ.. കർഷകരെയും കൃഷിയെയും സ്നേഹപൂർവ്വം ചേർത്തു പിടിക്കാൻ..

നെൽവയലുകൾ , നെല്ലുവിളയുന്ന വയലുകളായിത്തന്നെ കാത്തു വെക്കാൻ..
കർഷകരെയും കൃഷിയെയും സ്നേഹപൂർവ്വം ചേർത്തു പിടിക്കാൻ ..

ആഗസ്റ്റ് 12 ന് ഞായറാഴ്ച തൃശൂർ അയ്യന്തോൾ കോസ്റ്റ് ഫോഡിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നമ്മൾ ഒന്നിച്ചിരിക്കുന്നു.
ഭക്ഷ്യ സുരക്ഷക്കും തൊഴിൽ സുരക്ഷക്കുമപ്പുറം കുടിവെള്ളം ഭൂഗർഭത്തിലേക്ക് എത്തിക്കാൻ നമ്മുടെ നെൽവയലുകളും നീർത്തടങ്ങളും കാത്തു വെച്ചേ മതിയാവൂ. അത് കർഷകന്റെ മാത്രം ഉത്തരവാദിത്തമല്ല. അവ നമ്മുടെ മുഴുവൻ മനുഷ്യരുടെയും പൈതൃക സമ്പത്താണ്.അവശേഷിക്കുന്ന നെൽവയലുകളും തണ്ണീർത്തടങ്ങളും നമ്മളെല്ലാവരും ചേർന്നു് സംരക്ഷിക്കണം.
അതിനു വിരുദ്ധമായ നിയമങ്ങളെ ചെറുക്കണം .2008 ലെ നെൽവയൽ സംരക്ഷണ നിയമത്തിൽ വരുത്തിയ ഭേദഗതികളിൽ വയൽ സംരക്ഷണത്തിന് ദോഷം ചെയ്യുന്നവയെ ചോദ്യം ചെയ്യണം. നെൽവയൽ തരം മാറ്റാതെ കൃഷിഭൂമിയായി സൂക്ഷിക്കുന്ന കർഷകർക്ക് റോയൽറ്റി കൊടുക്കുക ,കാർഷികവൃത്തിക്ക് ന്യായമായ ശമ്പളം നൽകുക ,ഇപ്പോഴുള്ള വയലുകൾ മുഴുവൻ പാഡി റിസർവ്വായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിനു മുന്നിൽ വെക്കേണ്ടതുണ്ടു്.
ഓരോ പഞ്ചായത്തിലും നെൽകൃഷിയിൽ നമുക്ക് എങ്ങനെയൊക്കെ സഹായകരമായി ഇടപെടാനാവും എന്ന് കൂട്ടായി ആലോചിക്കാം.
കർഷകസംഘങ്ങൾ ,യുവജനങ്ങൾ, പരിസ്ഥിതി രാഷ്ട്രീയ പ്രവർത്തകർ എല്ലാവരും ചേർന്ന് ഒരു ശ്രമം നടത്താം.
നിങ്ങളും എത്തുമല്ലോ..
കുസുമം ജോസഫ്.

ബന്ധങ്ങൾക്ക് കെ.രാധാകൃഷ്ണൻ ,മനോജ് കരിങ്ങമഠത്തിൽ 9495513874 ,എം മോഹൻദാസ് 9895977769,ശരത് ചേലൂർ ,ശശികുമാർ വി.കെ ,പി കെ കിട്ടൻ , ഐ ഗോപിനാഥ് ,പി.ജെ മോൻസി, കെ കെ ദേവദാസ് ,ഡോ. പ്രിൻസ്

Sunday, 22 November 2015

വയൽ രക്ഷാ സമ്മേളനം - മുടവന്നുർ

നവംബര്‍ 21 ശനിയാഴ്ച നടന്ന വയല്‍ രക്ഷാ സമ്മേളനവും , കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌-തൃശൂര്‍-മലപ്പുറം സംയുക്ത സംഗമവും പത്ര മാധ്യമാങ്ങളില്‍

Sunday, 15 November 2015

വയൽ രക്ഷാ സമ്മേളനം - മുടവന്നുർ

കേരളാ ജൈവ കര്‍ഷക സമിതി പാലക്കാട്‌-തൃശൂര്‍-മലപ്പുറം സംയുക്ത സംഗമവും വയല്‍ രക്ഷാ സമ്മേളനവും നവംബര്‍ 21 ശനിയാഴ്ച 9.00 മുതല്‍ പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരി മുടവന്നുരില്‍  "കറ്റ " പാട ശേഖരത്തില്‍ ...........   പങ്കെടുക്കുക....................... വിജയിപ്പിക്കുക.....................



 

Friday, 16 October 2015

വയല്‍ രക്ഷാ സംഗമം - പൊതു സമ്മേളനം

ലോക ഭക്ഷ്യ ദിനമായഒക്ടോബര്‍ 16 നു തിരുവനന്തപുരത്ത് നടന്ന വയല്‍ രക്ഷാ സംഗമം - പൊതു സമ്മേളനത്തില്‍ നിന്ന്
















വയല്‍രക്ഷാസംഗമം ഉദ്ഘാടനം.

ലോക ഭക്ഷ്യ ദിനമായ ഒക്ടോബര്‍ 16 നു തിരുവനന്തപുരത്ത് വയല്‍രക്ഷാസംഗമം ശ്രീ മുല്ലക്കര രത്നാകരന്‍ നാട്ടരികഞ്ഞിക്ക്‌ അരിയിട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തപ്പോള്‍





Friday, 9 October 2015

വരുന്നു ഓർഡിനൻസ്

മാതൃഭൂമി വായിച്ചോ ? നാട്ടിൽ അവശേഷിക്കുന്ന വയലുകൾ കൂടി കുഴിച്ചു മൂടാൻ പോകുകയാണത്രെ.
1947 നു ശേഷം 9 ലക്ഷം ഹെക്ടറിൽ ഉണ്ടായിരുന്ന നെൽക്കൃഷി ഇന്ന് വെറും 2 ലക്ഷം ഹെക്ടറിലാണ് ഉള്ളത്.
ഒരു വർഷം നമുക്ക് കഴിക്കാൻ വേണ്ട  46 ലക്ഷം ടണ്ണോളം അരിയിൽ വെറും 6 ലക്ഷം ടണ്‍ മാത്രമാണ് ഇവിടെ ഉണ്ടാക്കുന്നത്.
പേടിച്ചതു പോലെ നാശത്തിനു വഴിയൊരുക്കുന്ന നിയമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമ്പോൾ ഇനിയും ആലോചിച്ചു നിൽക്കണോ ? ഇവിടെ കുടിവെള്ളത്തിനും, പാർപ്പിടത്തിനും, എന്തിനു ശ്വസിക്കുന്ന വായുവിനു വേണ്ടിപ്പോലും സമരം ചെയ്യേണ്ടി വരുന്ന നാട്ടിൽ നമുക്ക് നമ്മുടെ അന്നത്തിനു വേണ്ടിയും ശബ്ദമുയർത്തിയേ പറ്റൂ.

തിരിച്ചറിയുക, പ്രചരിപ്പിക്കുക, അണിചേരുക.... വയൽരക്ഷ സംഗമം.